എല്‍.ബി.എസ് സെന്ററില്‍ വിവിധ കോഴ്‌സുകളിലേയ്ക്കു അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍/സ്വാശ്രയ സ്ഥാപനങ്ങളിലെ 2017-18 വര്‍ഷത്തെ ഡി.ഫാം, ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മറ്റു പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്കുള്ള ഏകജാലക പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ് എന്നിവ പഠിച്ച് പ്ലസ് ടു/വി.എച്ച്.എസ്.സി. പാസായവര്‍ക്ക് ഡി.ഫാമിന് അപേക്ഷിക്കാം.
ഫിസിക്‌സ് കെമിസ്ട്രി & ബയോളജിക്കു ആകെ 40% ഏതെങ്കിലും മാര്‍ക്കോടെ പ്ലസ് ടു/വി.എച്ച്.എസ്.സി. പാസായവര്‍ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ യ്ക്ക് അപേക്ഷിക്കാം.
ഇവരുടെ അഭാവത്തില്‍ ഏതെങ്കിലും വിഷയങ്ങളുടെ ഗ്രൂപ്പില്‍ ആകെ 40% ഏങ്കിലും മാര്‍ക്കോടെ വിജയിച്ചവര്‍ക്കും ഈ കോഴ്‌സിന് അപേക്ഷിക്കാം.
ഫിസിക്‌സ് കെമിസ്ട്രി & ബയോളജിക്കു ആകെ 40% മാര്‍ക്കോടെ പ്ലസ് ടു/വി.എച്ച്.എസ്.സി. പാസായവര്‍ക്ക് മറ്റ് എല്ലാ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം.
അപേക്ഷാഫോറം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, എല്‍.ബി.എസ്സ് സെന്റര്‍ ഫോര്‍ സയന്‍സ്സ് & ടെക്‌നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ 2017 സെപ്റ്റംബര്‍ 28-ാം തീയതിക്കകം ലഭിക്കേണ്ടതാണ്.
അപേക്ഷാഫീസ്: പൊതുവിഭാഗത്തിന് 400/-രൂപ, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 200/- രൂപ.
www.lbscentre.in എന്ന വെബ്‌സൈറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ ലഭിക്കുന്ന ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ ശാഖകളില്‍ നിര്‍ദ്ദിഷ്ട അപേക്ഷാഫീസ് ഒടുക്കുമ്പോള്‍ അപേക്ഷകര്‍ക്ക് ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന് വേണ്ടി അപേക്ഷാ നമ്പരും, ചെല്ലാന്‍ നമ്പറും ലഭിക്കുന്നതാണ്. പ്രോസ്‌പെക്ടസ് L.B.S സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും, അപേക്ഷാഫീസ് അടച്ചതിന്റെ രസീത് സമര്‍പ്പിച്ചാല്‍ ലഭിക്കും.
കൂടുതൽ വിവരങ്ങൾ www.lbscentre.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
ഫോണ്‍: 0471 2560361, 62, 63, 64, 65