എല്‍ഡിസി പരീക്ഷ ഓണ്‍ലൈനാക്കാന്‍ കഴിയില്ലെന്ന് പി.എസ്.സി

667
0
Share:

കൊച്ചി : ( 21.04.2017) പി.എസ്.സിയുടെ എല്‍.ഡി.സി പരീക്ഷ ഓണ്‍ലൈനാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.  കരിയർ മാഗസിൻ ( www.careermagazine.in ) ചീഫ് എഡിറ്റര്‍ രാജന്‍. പി. തൊടിയൂര്‍ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ഉദ്യോഗാർഥികളായെത്തുന്ന 18 ലക്ഷത്തിലേറെ പേർക്ക് ഓൺലൈൻ പരീക്ഷയ്ക്കു സൗകര്യമൊരുക്കുക അസാധ്യമാണെന്നു പി. എസ് . സി അറിയിച്ച സാഹചര്യത്തിലാണ് നടപടി. .ഇത്തരം വിവാദങ്ങളിൽ കോടതി ഇടപെടേണ്ട കാര്യമില്ലെന്നു  ഡിവിഷൻ ബെഞ്ച് പറഞ്ഞു.
നിലവില്‍ ഒ.എം.ആര്‍ (ഒപ്റ്റിക്കല്‍ മാര്‍ക്ക് റീഡിംഗ്) അടിസ്ഥാനമാക്കിയാണ് പരീക്ഷ നടത്തുന്നത്. ഈ രീതിയില്‍ പരീക്ഷ നടത്തിയാല്‍ മൂല്യ നിര്‍ണയത്തില്‍ തെറ്റുവരാന്‍ നാലു ശതമാനം വരെ സാധ്യതയുണ്ടെന്നും ഓണ്‍ലൈന്‍ പരീക്ഷ നടത്തിയാല്‍ തെറ്റുവരാനുള്ള സാധ്യത ഒരു ശതമാനത്തില്‍ താഴെയാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ 18 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളാണ് എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷ എഴുതുന്നതെന്നും ഇത്രയും പേര്‍ക്കായി ഓണ്‍ലൈന്‍ പരീക്ഷ നടത്താനുള്ള അടിസ്ഥാന സൗകര്യം നിലവിലില്ലെന്നും പി.എസ്.സി വിശദീകരിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. ഇത്തരം കാര്യങ്ങൾ പിഎസ്‌സിയിലെ വിദഗ്ധരുടെ തീരുമാനത്തിനു വിടുന്നതാണു നല്ലതെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി

Share: