ഈ വർഷത്തെ സിവിൽ സർവീസസ് പരീക്ഷ UPSC വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു

657
0
Share:

ഈ വർഷത്തെ സിവിൽ സർവീസസ് പരീക്ഷയ്‌ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. പ്രിലിമിനറി പരീക്ഷ ഓഗസ്‌റ്റ് ഏഴിനു നടക്കും. ഓൺലൈനായി അപേക്ഷിക്കണം. മേയ് 27 വരെ അപേക്ഷിക്കാം.

ഐഎഎസ്, ഐപിഎസ്, ഐഎഫ്‌എസ് തുടങ്ങി 24 സർവീസുകളിലായി ഏകദേശം 1079 ഒഴിവുകളിലേയ്ക്കാണ് ഈ പരീക്ഷയുടെ അടിസ്‌ഥാനത്തിൽ നിയമനം. ഒഴിവുകളുടെ എണ്ണം വർധിച്ചേക്കും.

യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. മാർക്ക് നിബന്ധനയൊന്നുമില്ല. അവസാന വർഷ വിദ്യാർഥികളെയും പരിഗണിക്കും. ഇവർ മെയിൻ പരീക്ഷയുടെ അപേക്ഷയ്‌ക്കൊപ്പം യോഗ്യത നേടിയതിന്റെ തെളിവു ഹാജരാക്കണം. മെയിൻ പരീക്ഷ ഡിസംബറിലാകും. മെഡിക്കൽ ബിരുദക്കാർ ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇന്റർവ്യൂ സമയത്തു ഹാജരാക്കിയാൽ മതി. സാങ്കേതികബിരുദത്തിനു തുല്യമായ പ്രഫഷനൽ യോഗ്യതയുള്ളവർക്കും പരീക്ഷയെഴുതാം.

പ്രായം: 2016 ഓഗസ്‌റ്റ് ഒന്നിന് 21– 32. 1984 ഓഗസ്‌റ്റ് രണ്ടിനും 1995 ഓഗസ്‌റ്റ് ഒന്നിനും മധ്യേ ജനിച്ചവരാകണം. പട്ടികജാതി / വർഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും അംഗപരിമിതർക്ക് (അന്ധർ, ബധിര–മൂകർ, അസ്‌ഥി സംബന്ധമായ വൈകല്യമുള്ളവർ) പത്തും വർഷം പ്രായപരിധിയിൽ ഇളവുണ്ട്. വിമുക്‌തഭടൻമാർക്ക് ഇളവ് ചട്ടപ്രകാരം.

റിക്രൂട്ട് ചെയ്യപ്പെടുന്ന സർവീസുകളും തസ്‌തികകളും ചുവടെ.

(i) Indian Administrative Service.

(ii) Indian Foreign Service.

(iii) Indian Police Service.

(iv) Indian P & T Accounts & Finance Service, Group ‘A’.

(v) Indian Audit and Accounts Service, Group ‘A’.

(vi) Indian Revenue Service (Customs and Central Excise), Group ‘A’.

(vii) Indian Defence Accounts Service, Group ‘A’.

(viii) Indian Revenue Service (I.T.), Group ‘A’.

(ix) Indian Ordnance Factories Service, Group ‘A’ (Assistant Works Manager, Administration).

(x) Indian Postal Service, Group ‘A’.

(xi) Indian Civil Accounts Service, Group ‘A’.

(xii) Indian Railway Traffic Service, Group ‘A’.

(xiii) Indian Railway Accounts Service, Group ‘A’.

(xiv) Indian Railway Personnel Service, Group ‘A’.

(xv) Post of Assistant Security Commissioner in Railway Protection Force, Group ‘A’.

(xvi) Indian Defence Estates Service, Group ‘A’.

(xvii) Indian Information Service (Junior Grade), Group ‘A’.

(xviii) Indian Trade Service, Group ‘A’ (Gr. III).

(xix) Indian Corporate Law Service, Group “A”.

(xx) Armed Forces Headquarters Civil Service, Group ‘B’ (Section Officer’s Grade).

(xxi) Delhi, Andaman & Nicobar Islands, Lakshadweep, Daman & Diu and Dadra & Nagar Haveli Civil Service, Group ‘B’.

(xxii) Delhi, Andaman & Nicobar Islands, Lakshadweep, Daman & Diu and Dadra & Nagar Haveli Police Service, Group ‘B’.

(xxiii) Pondicherry Civil Service, Group ‘B’.

(xxiv) Pondicherry Police Service, Group ‘B’.

അപേക്ഷകർക്ക് നിർദിഷ്‌ട മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള ശാരീരിക യോഗ്യതകളും വേണം. എസ്‌സി, എസ്‌ടി, ഒബിസി, അംഗപരിമിതർക്ക് നിശ്‌ചിത ശതമാനം സീറ്റുകൾ മാറ്റിവച്ചിട്ടുണ്ട്. വികലാംഗരെ എല്ലാ സർവീസുകളിലേക്കും പരിഗണിക്കുന്നതല്ല.തിരഞ്ഞെടുപ്പ്: പ്രിലിമിനറി എക്‌സാം (ഒബ്‌ജക്‌ടീവ് പരീക്ഷ), മെയിൻ എക്‌സാം, ഇന്റർവ്യൂ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്. ഇപ്പോൾ പ്രിലിമിനറി പരീക്ഷയ്‌ക്കു മാത്രമായാണ് അപേക്ഷ ക്ഷണിക്കുന്നത്.

സംസ്‌ഥാനത്ത് കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും പരീക്ഷാ കേന്ദ്രങ്ങളാണ്. ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയയിടങ്ങളിലും പരീക്ഷയെഴുതാം.

പ്രിലിമിനറി പരീക്ഷ: 200 മാർക്ക് വീതമുള്ള രണ്ടു ജനറൽ പേപ്പറുകളാണുണ്ടാവുക. ഒബ്‌ജക്‌ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാകും രണ്ടു പേപ്പറുകൾക്കും. ദൈർഘ്യം രണ്ടു മണിക്കൂർ വീതം. നെഗറ്റീവ് മാർക്കുമുണ്ടാകും.

അപേക്ഷാഫീസ് : 100 രൂപ. എസ്‌ബിഐയുടെ ഏതെങ്കിലും ശാഖ മുഖേന നേരിട്ടു പണമടയ്‌ക്കാം. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും അംഗപരിമിതർക്കും ഫീസില്ല.

അപേക്ഷിക്കേണ്ട വിധം: ഓൺലൈനായി അപേക്ഷിക്കണം. www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷിക്കുന്നതു സംബന്ധിച്ച സംശയങ്ങൾ തീർക്കാൻ 011–23385271, 23381125, 23098543 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. അപേക്ഷിക്കുന്നതിനു മുൻപ് www.upsc.gov.in എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്‌ഞാപനം വായിച്ചു മനസ്സിലാക്കുക.

Share: