ഇസാഫ് ബാങ്കില്‍ 1660 ഓഫീസര്‍, ട്രെയിനി
തൃശ്ശൂരിലെ മണ്ണുത്തി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന റിസര്‍വ്വ് ബാങ്ക് അംഗീകൃത ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിൽ വിവിധ തസ്ഥികയിലായി 1660 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സെയില്‍സ് ഓഫീസര്‍
ഒഴിവ്: 500
യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദത്തോടെ ബാങ്കിംഗ്/ധനകാര്യ/എന്‍.ബി എഫ്.സി/ഹോസ്പിറ്റാലിറ്റി മേഖലകളിൽ സെയിൽസ് വിഭാഗത്തിൽ 3 വര്‍ഷമെങ്കിലും മുന്‍പരിചയം.
റിലേഷന്‍ഷിപ്പ് ഓഫീസ൪
ഒഴിവ്: 500
യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദത്തോടെ ബാങ്കിംഗ്/ധനകാര്യ/എന്‍.ബി എഫ്.സി/ഹോസ്പിറ്റാലിറ്റി മേഖലകളിൽ സെയിൽസ് വിഭാഗത്തിൽ 2 വര്‍ഷമെങ്കിലും മുന്‍പരിചയം.
ക്രെഡിറ്റ് ഓഫീസ൪
ഒഴിവ്: 60
യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദവും ക്രെഡിറ്റ് അപ്രൈസല്‍ മേഖലയിൽ ഒരു വര്‍ഷം മുന്‍പരിചയവും.
സെയില്‍സ് ഓഫീസ൪ –ട്രെയിനി
ഒഴിവ്: 600
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. മുന്‍പരിചയം ആവശ്യമില്ല. ബാങ്കിംഗ്/ധനകാര്യ/എന്‍.ബി എഫ്.സി/ഹോസ്പിറ്റാലിറ്റി മേഖലകളിൽ സെയിൽസ് വിഭാഗത്തിൽ 1വര്‍ഷമെങ്കിലും മുന്‍പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം.
പ്രായം: 2017 ജൂലൈ 7 നു 21 – 30 വയസ്സ്.
വെബ്സൈറ്റ്: www.esafbank.com
online അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 11