ആരോഗ്യമേഖലയിൽ അവസരം
വിവിധ വിദ്യാഭ്യാസ പശ്ചാത്തലമുള്ളവരെ പൊതുജനാരോഗ്യരംഗത്തേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യവകുപ്പ് പ്രവർത്തന പരിശീലന പരിപാടി സം ഘടി പ്പിക്കുന്നു.
അംഗീകൃത സർവകലാശാലയിൽ നിന്ന് താഴെ പറയുന്ന വിഷയങ്ങളിൽ ബിരുദത്തിനോ ബിരുദാനന്തര ബിരുദത്തിനോ പഠിക്കുന്നവർക്കും അപേക്ഷ ക്ഷണിച്ച തീയതിക്ക് ഒരു വർഷത്തിനകം പഠനം പൂർത്തിയാക്കുന്നവർക്കും അപേക്ഷ നൽകാൻ അർഹതയുണ്ട്.
മെഡിസിൻ, പൊതുജനാരോഗ്യം, നഴ്സിംഗ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ടെക്നോളജി, സുവോളജി, എൻവയണ്‍മെന്റ് – വാട്ടർ മാനേജ്മെന്റ്, ന്യൂട്രിഷൻ/ഹോംസയൻസ്/ഡയെറ്റെറ്റിക്സ്, കമ്യൂണിക്കേഷൻ, സോഷ്യൽ സയൻസ്/സോഷ്യൽ വർക്ക്, ഫാമിലി ആൻഡ് കമ്യൂണിറ്റി സയൻസ്, ബയോ ഇൻഫർമാറ്റിക്സ്, കമ്യൂണിറ്റി/ഫാമിലി സയൻസ്, ചൈൽഡ് ഡെവലപ്മെന്റ് ആൻഡ് ബിഹേവിയർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങൾ പഠിക്കുന്നവർക്കും പൊ തുജനാരോഗ്യരംഗത്ത് ജോലി നോക്കാൻ ആഗ്രഹിക്കുന്ന പ്രഫഷണലുകൾക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കുകയും അഭിമുഖം നടത്തി അന്തിമ പട്ടിക ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിക്കുന്നതുമാണ്.
ചുരുങ്ങിയത് 60 പ്രവർത്തന ദിവസമാണ് കാലാവധി. ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വിഷയത്തിന്റെ ആധികാരികതയും ടീമിന്റെ ആവശ്യകതയും വിലയിരുത്തി പരമാവധി സമയം നിശ്ചയിക്കും.
അപേക്ഷ www.dhs.kerala.gov.in വെബ് സൈറ്റിൽ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷയും ബയോഡാറ്റയും ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15.
ഇന്റേണ്‍ഷിപ്പ് ആരംഭിക്കുന്ന തീയതി ഒക്ടോബർ ഒന്ന്.
അപേക്ഷ അയക്കേണ്ട ഇ-മെയിൽ: dhsinternshipph@gmail.com