അനസ്തെറ്റിസ്റ്റ്, മെഡിക്കൽ ഓഫീസർ നിയമനം

Share:

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബേൺസ് യൂണിറ്റിലെ പ്രോജക്ടിലേക്ക് അനസ്തെറ്റിസ്റ്റ് തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അനസ്തെറ്റിസ്റ്റ് തസ്തികയിലേക്ക് അനസ്തേഷ്യോളജിൽ എംഡി/ ഡിഎൻബി യോഗ്യതയും രണ്ടുവർഷം പ്രവൃത്തിപരിചയവും മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ജനറൽ സർജറിയിൽ എം.എസ്/ ഡിഎൻബി/ എം.ബി.ബി.എസും പെർമനന്റ് രജിസ്ട്രേഷനുമാണ് യോഗ്യത. യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 21ന് പ്രിൻസിപ്പലിൻറെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

അനസ്തെറ്റിസ്റ്റ് തസ്തികയിൽ അപേക്ഷിക്കുന്നവർ ഉച്ചയ്ക്ക് 2 മണിക്കും മെഡിക്കൽ ഓഫീസർ തസ്തികയിൽ അപേക്ഷിക്കുന്നവർ 3 മണിക്കും ഹാജരാകണം.

Share: