ഹെല്‍പ്പര്‍ നിയമനം

എറണാകുളം : വടവുകോട് ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ 130-ാംനമ്പര്‍ തട്ടാംമുഗള്‍ അങ്കണവാടിയിലും തിരുവാണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ 64-ാംനമ്പര്‍ മോനപ്പിള്ളി അങ്കണവാടിയിലും ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 12,16,18 ലെയും തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 5,6,7 ലെയും സ്ഥിരതാമസക്കാരായ യോഗ്യരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷകര്‍ 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 35 വയസ്സ് അധികരിക്കാത്തവരുമായിരിക്കണം.
യോഗ്യത: പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ ആയിരിക്കണം.
ഏപ്രില്‍ 4 വൈകിട്ട് 5 വരെ ശിശു വികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് വടവുകോട്, പുത്തന്‍കുരിശ് പി ഒ,എറണാകുളം പിന്‍: 682 308 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കാം.