സയന്റിസ്റ്റ്, സയന്റിഫിക് അസിസ്റ്റന്റ് : 340 ഒഴിവുകൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളിജിയിൽ സയന്റിസ്റ്റ്, സയന്റിഫിക് അസിസ്റ്റന്റ് എന്നീ തസ്തികകളി ലേക്ക് അപേക്ഷ ക്ഷണിച്ചു. 340 ഒഴിവുകളാണുള്ളത്.
സയന്റിസ്റ്റ് ബി (ഗ്രൂപ്പ് എ)- 81 ഒഴിവ്.
യോഗ്യത- കംപ്യൂട്ടർ സയൻസ്, ഐടി, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എന്നിവയിൽ ഒന്നിൽ ബിഇ/ബിടെക് അല്ലെങ്കിൽ ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, ഇലക്ട്രോണിക്സ് എന്നിവയിൽ ഒന്നിൽ എംഎസ്സിയും ഒരു വർഷത്തെ മുൻപരിചയവും.
പ്രായം- 30 വയസ്.
ശമ്പളം – 561000- 177500രൂപ.
സയൻറിഫിക്/ ടെക്നിക്കൽ അസിസ്റ്റന്റ് എ (ഗ്രൂപ്പ് ബി)- 295 ഒഴിവ്.
യോഗ്യത- ഫിസിക്സ്, ഇലക്ട്രോണിക്സ്, അപ്ലൈഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, കംപ്യൂട്ടർ ആൻഡ് നെറ്റ് വർക്കിംഗ് സെക്യൂരിറ്റി, സോഫ്റ്റ്വേയർ സിസ്റ്റം, ഐടി, മാനേജ്മെന്റ്, ഇൻഫർമാറ്റിക്സ്, കംപ്യൂട്ടർ മാനേജ്മെന്റ്, ബയോ ഇൻഫർമാറ്റിക്സ്, റിമോട്ട് സെൻസിംഗ്, ഇയോഗ്രാഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം, മാത്തമാറ്റിക്സ്, ഓപ്പറേഷൻസ് റിസർച്ച്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്, ഇൻഫർമേഷൻ സയൻസ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ, ഡിസൈൻ. എന്നീ വിഷയങ്ങളിൽ ഒന്നിൽ എംഎസസി, എംഎസ്, എംസിഎ, ബിഇ, ബിടെക്.
പ്രായം- 30 വയസ്.
ശന്പളം- 35400- 112400 രൂപ.
ഓഗസ്റ്റ് 28 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. സംവരണവിഭാഗക്കാർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിവിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. അംഗപരിമിതർക്ക് പത്തുവർഷം ഇളവ് ലഭിക്കും.
സയന്റിസ്റ്റ് തസ്തികയിലേക്ക് എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്ക് എഴുത്തു പരീക്ഷയിലെ പ്രകടനം മാത്രമാണ് പരിഗണിക്കുക. നിയമനം ഇന്ത്യയിൽ എവിടെയുമാകാം.
എഴുത്തു പരീക്ഷയ്ക്ക് ഒബ്ജക്ടീവ് മാതൃകയിലുള്ള 120 ചോദ്യങ്ങളാണ് ഉണ്ടാവുക. 60 എണ്ണം കംപ്യൂട്ടർ സയൻസിൽ നിന്നും 60 എണ്ണം ജനറൽ വിഭാഗത്തിൽനിന്നും. ജനറൽ വിഭാഗത്തിൽ ലോജിക്കൽ, അനലിറ്റിക്കൽ റീസണിംഗ്, ക്വാളിറ്റേറ്റീവ് ആൻഡ് ക്വാണ്ടിറേറ്റീവ് ആൻഡ് ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നിവ അളക്കുന്നതിനുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം അഭിമുഖം ഡൽഹിയിൽ വച്ചായിരിക്കും.
അപേക്ഷാ ഫീസ്- 800 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്കും അംഗപരിമിതർക്കും വനിതകൾക്കും ബാധകമല്ല.
അപേക്ഷിക്കേണ്ട വിധം- http://apply-delhi.nielt.gov.in എന്ന ലിങ്ക് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഇതിലൂടെ തന്നെ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഓൺലൈനായി ഫീസ് അടയ്ക്കാം. ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.
കൂടുതൽ വിവരങ്ങൾ www.nielit.gov.in , www.meity.gov.in എന്നീ വെബ്സൈറ്റുകളിലും ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒാഗസ്റ്റ് 28.