സൗജന്യ തൊഴില്‍ പരിശീലനം

Share:

കൊല്ലം: കൊട്ടാരക്കര കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന ഫാസ്റ്റ്ഫുഡ് നിര്‍മാണം (10 ദിവസം),
ബ്യൂട്ടിപാര്‍ലര്‍ മാനേജ്മെൻറ് (10 ദിവസം),
തേനീച്ച വളര്‍ത്തല്‍ (10 ദിവസം),
പപ്പടം അച്ചാര്‍ മസാല പൗഡര്‍ നിര്‍മാണം (10 ദിവസം),
ഇന്‍സ്റ്റലേഷന്‍ ആന്‍ഡ് സര്‍വീസിങ് ഓഫ് സി.സി.ടി.വി സെക്യൂരിറ്റി അലാറം ആന്‍ഡ് സ്‌മോക്ക് ഡിറ്റെക്ടര്‍ (13ദിവസം),
വസ്ത്ര ചിത്രകല നിര്‍മാണം (30 ദിവസം),
കോസ്റ്റ്യൂം ജ്വല്ലറി നിര്‍മാണം (13 ദിവസം), പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

പ്രായപരിധി: 18-45 വയസ്.

ബി.പി.എല്‍ വിഭാഗം, കുടുംബശ്രീ, തൊഴിലുറപ്പ് എന്നിവയിലുള്ളവര്‍ക്ക് മുന്‍ഗണന. പരിശീലനം, ഭക്ഷണം തുടങ്ങിയവ സൗജന്യമാണ്.

വിലാസം: ഡയറക്ടര്‍, കനറാ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ.ഐ.പി ക്യാമ്പസ്, കൊട്ടിയം പി.ഒ, കൊല്ലം, പിന്‍- 091571.

ഫോണ്‍: 0474-2537141.

Share: