സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
2017 മാര്‍ച്ചില്‍ ഹയര്‍ സെന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ പാസായ വിദ്യാര്‍ത്ഥികള്‍ക്ക് 2017-18 വര്‍ഷത്തെ സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സയന്‍സ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഇരുപത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാവുന്നത്.
മൊത്തം സ്കോളര്‍ഷിപ്പിന്റെ 27 ശതമാനം ഒ.ബി.സി വിഭാഗത്തിനും, 15 ശതമാനം എസ്.സി വിഭാഗത്തിനും 7.5 ശതമാനം എസ്.റ്റി വിഭാഗത്തിനും നീക്കിവച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലും മൂന്ന് ശതമാനം സ്കോളര്‍ഷിപ്പുകള്‍ ഭിന്നശേഷിയുള്ളവര്‍ക്ക് നല്‍കും. അഞ്ച് വര്‍ഷമാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം പതിനായിരം രൂപയും അവസാന രണ്ട് വര്‍ഷം ഇരുപതിനായിരം രൂപയുമാണ് ലഭിക്കുക.
പ്രായം 18 നും 25 നും മധ്യേയായിരിക്കണം. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്.
കൂടുതല്‍ വിവരങ്ങള്‍ www.collegiateedu.kerala.gov.in, www.dcescholarship.gov.in എന്നിവയിലും centralsectorscholarship@gmail.com എന്ന ഇ-മെയിലിലും 9446096580, 9446760308, 0471 – 2306580 നമ്പരുകളിലും ലഭിക്കും.
അപേക്ഷകരുടെ ആധാര്‍ കാര്‍ഡ് സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടെ മാര്‍ക്ക് ലിസ്റ്റിന്റെ അസല്‍ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി വിഭാഗത്തില്പ്പെടുന്നുണ്ടെങ്കില് അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ www.scholarships.gov.in -ല്‍ അപ്ലോഡ് ചെയ്ത് പ്രിന്റൗട്ട് സ്ഥാപനമേധാവിക്ക് നല്‍കണം.
www.scholarships.gov.in മുഖേന ഓണ്‍ലൈനായി ഒക്ടോബര്‍ 31 നകം അപേക്ഷിക്കണം.