സീനിയര്‍ മാനേജര്‍ ഒഴിവ്

കോട്ടയത്തെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ തസ്തികയിലെ ഒരു സ്ഥിരം ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത സിവില്‍ എഞ്ചിനീയറിങ് ബിരുദവും ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 45 വയസ്സില്‍ താഴെ (ഇളവുകള്‍ അനുവദനീയം). യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 10 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ എന്‍ ഒ സി ഹാജരാക്കണം.