സി.ബി.എസ്.ഇ പൊതുപരീക്ഷ 2018 മുതൽ ഫെബ്രുവരിയിൽ
സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ പൊതുപരീക്ഷ അടുത്ത അധ്യയനവർഷം മുതൽ ഒരുമാസം നേരത്തെയാക്കുന്നു. മാർച്ച് ഒന്നിനു ശേഷം ആരംഭിച്ചു ഏപ്രിൽ 20ന് അവസാനിക്കുന്ന രീതിയിലായിരുന്നു സി.ബി.എസ്.ഇ പൊതുപരീക്ഷകൾ നടത്തിയിരുന്നത്. 2018-19 മുതൽ ഇൗ പരീക്ഷകൾ ഫെബ്രുവരി രണ്ടാം വാരത്തിനുള്ളിൽ തുടങ്ങി 30 ദിവസത്തിനകം അവസാനിപ്പിക്കും. പരീക്ഷഫലം മേ യ് മൂന്നാംവാരം പ്രഖ്യാപിക്കാനുമാണ് തീരുമാനം. കഴിഞ്ഞ12ാം ക്ലാസ് പൊതുപരീക്ഷയിൽ മാർക്ക് നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ അന്വേഷിക്കാൻ കമീഷനെ യും നിയോഗിച്ചു.
മൂല്യനിർണയത്തിൽ വരുന്ന അപാകതകളും പരാതികളും പരിഹരിക്കാനാണ് പൊതു പരീക്ഷകൾ നേരത്തെയാക്കുന്നതെന്ന് സി.ബി.എസ്.ഇ ചെയർമാൻ ചതുർവേദി പറഞ്ഞു. പരീക്ഷ ഒരു മാസം നേരത്തെയാക്കുന്നതോടെ മൂല്യനിർണയത്തിന് സാവകാശം ലഭിക്കും. നിലവിൽ മൂല്യനിർണയവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണുള്ളത്. ഇത് പരിഹരിച്ചുവരുമ്പോഴേക്കും വിദ്യാർഥികളുടെ ഉന്നതപഠനത്തെ ബാധിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.