സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് പരീക്ഷ: ഹാള്‍ടിക്കറ്റ് കൈപ്പറ്റണം

സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ 2017 ഏപ്രില്‍ 20 ലെവിജ്ഞാപന പ്രകാരം വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികയിലേയ്ക്കുളള എഴുത്തു പരീക്ഷ സെപ്റ്റംബര്‍ 24 രാവിലെ 10 മുതല്‍ നടത്തും.
ഹാള്ട്ടിക്കറ്റുകള് ആഗസ്റ്റ് 22ന് അയച്ചു തുടങ്ങും. ഹാള്‍ട്ടിക്കറ്റ് ലഭിക്കാത്ത ഉദേ്യാഗാര്‍ത്ഥികള്‍ പോസ്റ്റാഫീസുമായി ബന്ധപ്പെട്ട് ഹാള്‍ട്ടിക്കറ്റ് കൈപ്പറ്റണമെന്ന് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.
സെപ്റ്റംബര്‍ ഏഴിനകം ഹാള്‍ട്ടിക്കറ്റ് ലഭിക്കാത്ത ഉദേ്യാഗാര്‍ത്ഥികള്‍ പരീക്ഷാ ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെടണം (ഫോൺ : 0471 2468690)