സഹകരണ ബാങ്കുകളിൽ 133 ഒഴിവുകൾ

Share:

സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങൾ /ബാങ്കുകൾ എന്നിവിടങ്ങളിൽ നിലവിലുള്ള വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജൂനിയർ ക്ലർക്ക് -122, സെക്രട്ടറി -3 അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്-2, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-2, ഡാറ്റാ എൻട്രി ഓപ്പറേറ്റർ-4 തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. അകെ 133 ഒഴിവുകളാണ് ഉള്ളത്.

ജൂനിയർ ക്ലർക്ക് / കാഷ്യർ
യോഗ്യത: SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത + JDC (Junior Diploma in Co-operation) അല്ലെങ്കിൽ HDCM.

B.Com (Co-operation) ബിരുദം.

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും (Degree) ഒപ്പം HDC അല്ലെങ്കിൽ HDC&BM (കേരള സംസ്ഥാന സഹകരണ യൂണിയന്റെ) അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ HDC/HDCM.

കേരള കാർഷിക സർവകലാശാലയുടെ B.Sc. (Co-operation & Banking).

പ്രായപരിധി 18 മുതൽ 40 വയസ് വരെ

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
യോഗ്യത: MCA അല്ലെങ്കിൽ B.Tech (Computer Science / Electronics & Communication / Information Technology).

പ്രവൃത്തിപരിചയം: അംഗീകൃത സ്ഥാപനങ്ങളിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ തത്തുല്യ തസ്തികയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന (Desirable).

പ്രായപരിധി 18 മുതൽ 40 വയസ് വരെ

അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ്
യോഗ്യത: കുറഞ്ഞത് 50% മാർക്കോടെയുള്ള സർവ്വകലാശാല ബിരുദവും ഒപ്പം HDC / HDC&BM / HDCM / JDC.

സഹകരണം ഐച്ഛികമായിട്ടുള്ളതും എല്ലാ വിഷയങ്ങൾക്കും ചേർത്ത് കുറഞ്ഞത് 50% മാർക്കോടെയുള്ള ബി.കോം (B.Com Co-operation) ബിരുദം.

കേരള കാർഷിക സർവ്വകലാശാലയിൽ നിന്നുമുള്ള B.Sc / M.Sc (Co-operation & Banking) ബിരുദം.

പ്രായപരിധി 18 മുതൽ 40 വയസ് വരെ

ഡാറ്റാ എൻട്രി ഓപ്പറേറ്റർ
യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം.

കേരള അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്നുമുള്ള ഡാറ്റാ എൻട്രി കോഴ്സ് സർട്ടിഫിക്കറ്റ്.

ഒരു അംഗീകൃത സ്ഥാപനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി 18 മുതൽ 40 വയസ് വരെ

സെക്രട്ടറി
യോഗ്യത (ഏതെങ്കിലും ഒന്ന്): ബിരുദം,HDC&BM-വും ഒപ്പം ഒരു സഹകരണ ബാങ്കിൽ അക്കൗണ്ടന്റായോ അതിനു മുകളിലുള്ള തസ്തികയിലോ കുറഞ്ഞത് 7 വർഷത്തെ പ്രവൃത്തിപരിചയം

കേരള കാർഷിക സർവ്വകലാശാലയിൽ നിന്നുള്ള B.Sc (Co-operation & Banking) ബിരുദവും ഒപ്പം സഹകരണ ബാങ്കിൽ അക്കൗണ്ടന്റായോ അതിനു മുകളിലുള്ള തസ്തികയിലോ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയവും.

ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം (MBA) അല്ലെങ്കിൽ ഫിനാൻസ് പ്രധാന വിഷയമായിട്ടുള്ള M.Com അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റ് യോഗ്യത (CA), ഒപ്പം ബാങ്കിങ് മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയവും.

B.Com (Co-operation) ബിരുദം,സഹകരണ ബാങ്കിൽ അക്കൗണ്ടന്റായോ അതിനു മുകളിലുള്ള തസ്തികയിലോ കുറഞ്ഞത് 7 വർഷത്തെ പ്രവൃത്തിപരിചയം

വിശദ വിവരങ്ങൾക്ക് : https://keralacseb.kerala.gov.in

അവസാന തീയതി: ജൂലൈ 30

Share: