സപ്പോര്‍ട്ടിംഗ് എന്‍ജിനീയറെ ആവശ്യമുണ്ട്

431
0
Share:

കൊച്ചി: പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ഇ-ഗ്രാന്റ്‌സ് വിദ്യാഭ്യാസ ആനുകൂല്യ വിതരണം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിന് സപ്പോര്‍ട്ടിംഗ് എന്‍ജിനീയറെ തെരഞ്ഞെടുക്കുന്നു.പട്ടികജാതി വിഭാഗത്തില്‍പെട്ട ബി. ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം/ ബി.ടെക് ഐ.ടി. ബിരുദം/ എം.സി.എ./ എം.എസ്.സി. ഐ.ടി/ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകര്‍.
പരമാവധി ഒരു വര്‍ഷമാണ് നിയമന കാലയളവ്.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 16,500/- രൂപ ഓണറേറിയം നല്‍കും.
താത്പര്യമുള്ളവര്‍ പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബര്‍ 16 രാവിലെ 10.30-ന് കാക്കനാട് സിവില്‍ സ്റ്റേഷന്‍ മൂന്നാംനിലയിലെ എറണാകുളം ജില്ലാ പട്ടികജാതി വികസന ആഫീസ്സര്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം.
(ഫോണ്‍- 0484 2422256)

Share: