സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍

Share:

മലപ്പുറം : ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിലവിലുള്ള രണ്ട് സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍മാരുടെ ഒഴിവിലേക്ക് പട്ടികജാതി വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ഹോണറേറിയം വ്യവസ്ഥയില്‍ താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിയമനം.

പ്രായപരിധി: പരമാവധി 35 വയസ്സ്.

യോഗ്യത: ബി.ടെക് – കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി, എം.സി.എ /എം.എസ്.സി. ഐ ടി / എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്.

താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ഡിസംബര്‍ 20ന് വൈകീട്ട് 5ന് മുമ്പായി മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04832 734901.

Share: