ഷിപ്പ്യാർഡിൽ സേഫ്റ്റി അസിസ്റ്റൻറ് ഒഴിവ്

കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL) സേഫ്റ്റി അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ : 13 .
യോഗ്യത : പത്താം ക്ലാസ് + പ്രവൃത്തി പരിചയം.
സർക്കാർ അംഗീകൃത സ്ഥാപനത്തിലോ പൊതുമേഖലാ സ്ഥാപനത്തിലോ നിന്ന് ഒരു വർഷത്തെ സേഫ്റ്റി/ഫയർ ഡിപ്ലോമ ഉണ്ടായിരിക്കണം. പൊതുമേഖലാ സ്ഥാപനം, ഫാക്ടറി, നിർമാണ കമ്പനി അല്ലെങ്കിൽ എഞ്ചിനീയറിങ് കമ്പനികളിൽ സുരക്ഷാ മേഖലയിലെ കുറഞ്ഞത് ഒരു വർഷത്തെ പരിശീലനമോ പ്രവൃത്തിപരിചയമോ ഉണ്ടായിരിക്കണം.
പരമാവധി അഞ്ച് വർഷത്തേക്കുള്ള കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം .
ശമ്പളം: പ്രതിമാസം 23,300 രൂപ ശമ്പളം.
പ്രായപരിധി: 2026 ജൂലൈ 22-ന് 45 വയസ് കവിയരുത്.
ഒബിസി (Non-Creamy Layer) വിഭാഗത്തിന് 3 വർഷവും, എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 5 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2026 ജൂലൈ 22.
കൂടുതൽ വിവരങ്ങൾക്ക് : https://cochinshipyard.in




