വിധവകള്‍ക്ക്സംരംഭകത്വ വികസന പരിശീലനം

538
0
Share:

വനിതാവികസന കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ 10 കേന്ദ്രങ്ങളില്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ള വിധവകള്‍ക്ക് (40 വയസിന് മേല്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവരും ഉള്‍പ്പടും) ജില്ലകളില്‍ സംരംഭകത്വ വികസന പരിശീലന പരിപാടികള്‍ ആരംഭിക്കുന്നു. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം.
മൂന്നു ദിവസത്തെ പരിശീലന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 30 പേരെ തിരഞ്ഞെടുക്കും. കുറഞ്ഞ യോഗ്യത പത്താം ക്ലാസ് പഠനം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും നിലവില്‍ തൊഴില്‍ ഇല്ലാത്തവര്‍ക്കും മുന്‍ഗണന ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1000 രൂപ സ്റ്റൈപ്പന്റ് നല്‍കും.
താത്പര്യമുള്ളവര്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, നിലവില്‍ ഏതെങ്കിലും തൊഴിലുണ്ടെങ്കില്‍ ആ വിവരം, വാര്‍ഷിക കുടുംബ വരുമാനം എന്നിവ രേഖപ്പെടുത്തി വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സെപ്തംബര്‍ 28 നകം മേഖലാ മാനേജര്‍, കേരള സംസ്ഥാ വനിതാവികസന കോര്‍പ്പറേഷന്‍, ടി സി 15/1942(2), ലക്ഷ്മി, ഗണപതി കോവിലിന് സമീപം, വഴുതക്കാട്, തൈക്കാട് പി ഒ, തിരുവനന്തപുരം – 14 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
വിദ്യാഭ്യാസ യോഗ്യത, റേഷന്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍: 0471-2328257.

Share: