വിജ്ഞാന്‍വാടി: കോഓഡിനേറ്റര്‍ നിയമനം

Share:

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂവത്താളി, നാവോട്ട്കുന്ന് നഗര്‍, മീനത്തുകര നഗര്‍, വലിയമല, പാറക്കല്‍ താഴെ, ചക്കിട്ടപ്പാറ വിജ്ഞാന്‍വാടികളില്‍ കോഓഡിനേറ്റര്‍ നിയമനത്തിന് ഓഗസ്റ്റ് നാലിന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അഭിമുഖം നടക്കും.

ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള 21-45 പ്രായപരിധിയിലുള്ള പട്ടികജാതി വിഭാഗം യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം.

പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തകരായി പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

ഫോണ്‍: 0495 2370379.

Share: