‘വി ഹെല്‍പ്’ പദ്ധതി ആരംഭിച്ചു

559
0
Share:

വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദങ്ങള്‍ ലഘൂകരിക്കാനും രക്ഷാകര്‍ത്താക്കള്‍ക്കാവശ്യമായ പിന്തുണ നല്‍കാനുമായി ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് ‘വി ഹെല്‍പ്’ പദ്ധതി ആരംഭിച്ചു.
രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ 18004253191 എന്ന ടോള്‍ഫ്രീ ടെലിഫോണ്‍ നമ്പറില്‍ സഹായം ലഭിക്കും.
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ‘വി ഹെല്‍പ്’ തുടങ്ങിയതെങ്കിലും എസ്.എസ്.എല്‍.സി വിദ്യാര്‍ഥിക ൾക്കും മറ്റ് ക്ളാസുകളില്‍ പഠിക്കുന്നവർക്കും സേവനം പ്രയോജനപ്പെടുത്താം. വിദ്യാര്‍ഥികളുടെ അമിത ഉത്കണ്ഠയും ഭയവും നിമിത്തം ആശങ്കാകുലരാകുന്ന രക്ഷിതാക്കൾക്കും ഇത് പ്രയോജനം ചെയ്യും. പൊതു അവധിദിനങ്ങള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ സൗജന്യ ടെലിഫോണ്‍ സേവനം പ്രയോജനപ്പെടുത്താം.
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്‍റ് കൗണ്‍സലിങ് സെല്ലിന്‍െറ നേതൃത്വത്തിലാണ് ‘വി ഹെല്‍പ്’ പ്രവര്‍ത്തിക്കുന്നത്. പരിശീലനം സിദ്ധിച്ച ഏഴ് അധ്യാപകരുടെ സേവനം ഇതിന് പ്രയോജനപ്പെടുത്തുന്നുണ്ട്.

Share: