റിസര്‍വ് ബാങ്ക് : 407 അസി. മാനേജര്‍ ഒഴിവുകൾ

Share:

ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡിലേക്ക് (ബി.ആര്‍.ബി.എന്‍.എം.പി.എല്‍) അസിസ്റ്റന്‍റ് മാനേജര്‍, ഇന്‍ഡസ്ട്രിയല്‍ വര്‍ക്ക്മാന്‍ ഗ്രേഡ്-I (ട്രെയിനി) തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപന നമ്പര്‍ 1/2017. രണ്ട് തസ്തികകളിലായി ആകെ 407 ഒഴിവുകളുണ്ട്. ഒഴിവുകളുടെ വിശദാംശങ്ങള്‍ അറിയാന്‍ പട്ടിക കാണുക. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഓരോ തസ്തികയിലേക്കും അപേക്ഷിക്കാനാവശ്യമായ യോഗ്യത:
അസിസ്റ്റന്‍റ് മാനേജര്‍: മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/പ്രിന്‍റിങ് ടെ്നോളജി ബ്രാഞ്ചുകളില്‍ ഏതിലെങ്കിലും 60 ശതമാനം മാര്‍ക്കോടെ ബി.ടെക്/ബി.ഇ/എ.എം.ഐ.ഇ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി. പ്രൊഡക്ഷന്‍/മാനുഫാക്ചറിങ് യൂനിറ്റുകളില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
ഇന്‍ഡസ്ട്രിയല്‍ വര്‍ക്ക്മാന്‍ ഗ്രേഡ്-I (ട്രെയിനര്‍):
മെക്കാനിക്കല്‍ എന്‍ജിനീയറിങ്/ടൂള്‍ ആന്‍ഡ് ഡൈ/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്/ഇന്‍സ്ട്രുമെന്‍േറഷന്‍ എന്‍ജിനീയറിങ്/കെമിക്കല്‍ എന്‍ജിനീയറിങ് ബ്രാഞ്ചുകളില്‍ ഏതിലെങ്കിലും 55 ശതമാനം മാര്‍ക്കോടെ ഡിപ്ളോമ. പ്രൊഡക്ഷന്‍/മാനുഫാക്ചറിങ് യൂനിറ്റുകളില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. എസ്.സി, എസ്.ടി വിഭഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി. ലെറ്റര്‍പ്രസ്/ഓഫ്സെറ്റ്/പ്ളേറ്റ് മേക്കിങ്/ഗ്രാഫിക് ആര്‍ട്സ്/റീടച്ചര്‍/ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍/മെക്കാനിക്ക് മെഷീന്‍ ടൂള്‍ മെയിന്‍റനന്‍സ്/മെഷിനിസ്റ്റ്/മെഷിനിസ്റ്റ് ഗ്രൈന്‍ഡര്‍/ടര്‍ണര്‍/ഫിറ്റര്‍/ഇന്‍സ്ട്രുമെന്‍റ് മെക്കാനിക്ക്/ഇലക്ട്രീഷ്യന്‍/ഇലക്ട്രോണിക്ക്/ഇലക്ട്രീഷ്യന്‍/ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡുകളില്‍ ഏതിലെങ്കിലും 55 ശതമാനം മാര്‍ക്കോടെ ഐ.ടി.ഐ/എന്‍.ടി.സി/എന്‍.എ.സി യോഗ്യതയും (എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി) അപ്രന്‍റിസ്ഷിപ് അടക്കം രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഇന്‍ഡസ്ട്രിയല്‍ വര്‍ക്ക്മാന്‍ ഗ്രേഡ്-I ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാം.
പ്രായം (അസിസ്റ്റന്‍റ് മാനേജര്‍ തസ്തികക്ക്): 28.02.2017ന് 31 വയസ്സില്‍ കൂടരുത്. 01.03.1986നോ അതിനുശേഷമോ ജനിച്ചവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
ഇന്‍ഡസ്ട്രിയല്‍ വര്‍ക്ക്മാന്‍ ഗ്രേഡ്-I (ട്രെയിനി) തസ്തികക്ക്: 28.02.2017ന് 18-28 വയസ്സ്. 01.03.1989നും 28.02.1999നും ഇടയില്‍ ജനിച്ചവര്‍ മാത്രം (രണ്ടു തീയതികളും ഉള്‍പ്പെടെ) അപേക്ഷിച്ചാല്‍ മതി.
രണ്ട് തസ്തികകളിലും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും വികലാംഗര്‍ക്ക് പത്തും വര്‍ഷത്തെ വയസ്സിളവ് ലഭിക്കും. വിമുക്തഭടന്മാര്‍ക്ക് ചട്ടപ്രകാരവും.
ശമ്പളം (അസിസ്റ്റന്‍റ് മാനേജര്‍): 15,050-41,760 രൂപ, 5520 രൂപ ഗ്രേഡ് പേ.
ഇന്‍ഡസ്ട്രിയല്‍ വര്‍ക്ക്മാന്‍ ഗ്രേഡ്-I 7000-24,240 രൂപ, 2280 രൂപ ഗ്രേഡ് പേ. തെരഞ്ഞെടുക്കുന്നവരെ ട്രെയിനി തസ്തികയില്‍ ഒരുവര്‍ഷത്തേക്കാണ് ആദ്യം നിയമിക്കുക. ഈ കാലയളവില്‍ 16,000 രൂപ സ്റ്റൈപ്പന്‍ഡും മറ്റ് അലവന്‍സുകളും നല്‍കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്ഥിരനിയമനം നല്‍കും.
മാര്‍ച്ച് 26നായിരിക്കും എഴുത്തുപരീക്ഷ. കേരളത്തില്‍ തിരുവനന്തപുരമാണ് ഏക പരീക്ഷാകേന്ദ്രം.
അപേഷിക്കേണ്ട വിധം: www.brbnmpl.co.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൈയൊപ്പും അപ്ലോഡ് ചെയ്യണം.
അസിസ്റ്റന്‍റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ജനറല്‍/ഒ.ബി.സി വിഭാഗക്കാര്‍ 300 രൂപയും ഇന്‍ഡസ്ട്രിയല്‍ വര്‍ക്ക്മാന്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ജനറല്‍/ഒ.ബി.സി വിഭാഗക്കാര്‍ 200 രൂപയും അപേക്ഷാഫീസ് അടക്കണം. എസ്.സി, എസ്.ടി അംഗപരിമിത വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്ല. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇന്‍റര്‍നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈനായി വേണം ഫീസടക്കാന്‍. ഫീസടച്ചുകഴിഞ്ഞാല്‍ ലഭിക്കുന്ന ഇ-റസീറ്റ് പ്രിന്‍െറടുത്ത് സൂക്ഷിക്കണം. ഉദ്യോഗാര്‍ഥിക്ക് ഇ-മെയില്‍ വിലാസവും മൊബൈല്‍ ഫോണ്‍ നമ്പറും ഉണ്ടായിരിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ലഭിച്ച രജിസ്ട്രേഷന്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് എഴുപരീക്ഷക്കുള്ള കോള്‍ലെറ്റര്‍ www.brbnmpl.co.in വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കണം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 28.

Share: