മെഡിക്കൽ ഓഫീസർ അഭിമുഖം

Share:

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളിൽ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ (പരമാവധി ഒരു വർഷം) നിയമനത്തിന് മാർച്ച് 31 ന് അഭിമുഖം നടത്തും.

ശമ്പളം: പ്രതിമാസം 60410 രൂപ.

ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള എംബിബിഎസ് ഡിഗ്രിയും ടിസിഎംസി സ്ഥിരം രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ രേഖയും ഒരു പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയുമായി നേരിട്ട് ഹാജരാകണം.

രാവിലെ 10 മുതൽ വൈകിട്ട് 4നകം അഭിമുഖത്തിനായി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, ഇൻഷുറൻസ് മെഡിക്കൽ സർവീസസ് (ദക്ഷിണ മേഖല), പോളയത്തോട്, കൊല്ലം വിലാസത്തിൽ എത്തണം.

ഫോൺ: 0474-2742341. ഇമെയിൽ: cru.szims@kerala.gov.in

Share: