മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, നഴ്സിങ് അസിസ്റ്റൻറ്

Share:

കോഴിക്കോട് : തലക്കുളത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം/എച്ച്.എം.സി പദ്ധതിക്ക് കീഴില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തും.

മെഡിക്കല്‍ ഓഫീസര്‍ (യോഗ്യത: എം.ബി.ബി.എസ്, ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന) തസ്തികയിലേക്ക് ജൂണ്‍ 24നും

ഫാര്‍മസിസ്റ്റ് (യോഗ്യത: കേരള സര്‍ക്കാര്‍ അംഗീകരിച്ച ഡിഫാം/ബിഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍. രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന) തസ്തികയിലേക്ക് ജൂണ്‍ 19നും

നഴ്സിങ് അസിസ്റ്റൻറ് (യോഗ്യത: രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, 64 വയസ്സ് കവിയരുത്) തസ്തികയിലേക്ക് ജൂണ്‍ 30നും രാവിലെ 10.30ന് മെഡിക്കല്‍ ഓഫീസര്‍ ചേംബറില്‍ അഭിമുഖം നടത്തും.

ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 16ന് മുമ്പ് തലക്കുളത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. അഭിമുഖ സമയത്ത് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ ഹാജരാക്കണം. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്/തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന.

ഫോണ്‍: 0495 2853005.

Share: