ബി എസ് എഫ് കോ​ണ്‍​സ്​​റ്റബിൾ: 1074 ഒ​ഴി​വു​ക​ൾ

408
0
Share:

ബോ​ര്‍​ഡ​ര്‍ സെ​ക്യൂ​രി​റ്റി ഫോ​ഴ്​​സി​ല്‍ കോ​ണ്‍​സ്​​റ്റബിൾ (ട്രേ​ഡ്​​സ്​​മാ​ന്‍) ത​സ്​​തി​ക​യി​ലേ​ക്ക്​ അ​ പേക്ഷ ക്ഷ​ണി​ച്ചു. പു​രു​ഷ​ന്മാ​ർക്ക് അപേക്ഷിക്കാവുന്ന ​1074 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. നി​ല​വി​ല്‍ താ​ല്‍​ക്കാ​ലി​ക​മാ​ണെ​ങ്കി​ലും സ്​​ഥി​ര​പ്പെ​ടു​ത്താ​ന്‍ സാ​ധ്യ​ത​യു​ള്ള​താ​ണ് ഒ​ഴി​വു​ക​ള്‍ . ശാരീരിക ക്ഷമത, എഴുത്തുപരീക്ഷ, വൈദ്യ പരിശോധന തുടങ്ങിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

1. കോ​ണ്‍​സ്​​റ്റ​ബ്​​ള്‍ (കോ​ബ്​​ള​ര്‍): 67 ഒ​ഴി​വ്​
2. കോ​ണ്‍​സ്​​റ്റ​ബ്​​ള്‍ (ടെ​യ്​​ല​ര്‍): 28 ഒ​ഴി​വ്​
3. കോ​ണ്‍​സ്​​റ്റ​ബ്​​ള്‍ (കാ​ര്‍​പ​െന്‍റ​ര്‍): ര​ണ്ട്​ ഒ​ഴി​വ്​
4. കോ​ണ്‍​സ്​​റ്റ​ബ്​​ള്‍ (ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ന്‍): ഒ​രു ഒ​ഴി​വ്​
5. കോ​ണ്‍​സ്​​റ്റ​ബ്​​ള്‍ (പെ​യി​ന്‍​റ​ര്‍): അ​ഞ്ച്​ ഒ​ഴി​വ്​
6. കോ​ണ്‍​സ്​​റ്റ​ബ്​​ള്‍ (കു​ക്ക്): 332 ഒ​ഴി​വ്​
7. കോ​ണ്‍​സ്​​റ്റ​ബ്​​ള്‍ (വാ​ട്ട​ര്‍ കാ​രി​യ​ര്‍): 177 ഒ​ഴി​വ്​
8. കോ​ണ്‍​സ്​​റ്റ​ബ്​​ള്‍ (വാ​ഷ​ര്‍ മാ​ന്‍): 131 ഒ​ഴി​വ്​
9. കോ​ണ്‍​സ്​​റ്റ​ബ്​​ള്‍ (ബാ​ര്‍​ബ​ര്‍): 85 ഒ​ഴി​വ്​

10. കോ​ണ്‍​സ്​​റ്റ​ബ്​​ള്‍ (സ്വീ​പ്പ​ര്‍): 212 ഒ​ഴി​വ്​
11. കോ​ണ്‍​സ്​​റ്റ​ബ്​​ള്‍ (വെ​യ്​​റ്റ​ര്‍): 27 ഒ​ഴി​വ്​
12. കോ​ണ്‍​സ്​​റ്റ​ബ്​​ള്‍ (മാ​ലി): ഒ​രു ഒ​ഴി​വ്​
13. കോ​ണ്‍​സ്​​റ്റ​ബ്​​ള്‍ (ഖോ​ജി): ആ​റ്​ ഒ​ഴി​വ്​്.

യോ​ഗ്യ​ത: മെ​​ട്രി​ക്കു​ലേ​ഷ​ന്‍/ ത​ത്തു​ല്യ​മാ​ണ്​ യോ​ഗ്യ​ത. കൂ​ടാ​തെ ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ല്‍ ര​ണ്ടു വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം അ​ല്ലെ​ങ്കി​ല്‍ ഇ​ന്‍​ഡ​സ്​​ട്രി​യ​ല്‍ ട്രെ​യി​​നി​ങ്​ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ടി​​െന്‍റ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സോ ര​ണ്ടു​ വ​ര്‍​ഷ ഡിപ്ലോ ​മ​യോ. 167.5 സെന്‍റീ​മീ​റ്റ​ര്‍ ഉ​യ​ര​വും 78-83 സെന്‍റീ​മീ​റ്റ​ര്‍ നെ​ഞ്ച​ള​വും വേ​ണം. ഇ​തി​ല്‍ വി​വി​ധ വി​ഭാ​ഗ​ക്കാ​ര്‍​ക്ക്​ ഇ​ള​വു​ണ്ട്.
പ്രാ​യം: 2017 ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്​ 18നും 23​നും ഇ​ട​യി​ലാ​യി​രി​ക്ക​ണം.
www.bsf.nic.in ല്‍​നി​ന്ന്​ ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്യു​ന്ന അ​പേ​ക്ഷ പൂ​രി​പ്പി​ച്ച്‌​ ത​പാ​ലി​ല്‍ അ​ത​ത്​ മേ​ഖ​ല ഓഫി​സു​ക​ളി​ലേ​ക്ക്​ അ​യ​ക്ക​ണം.
അ​വ​സാ​ന തീ​യ​തി ഒ​ക്​​ടോ​ബ​ര്‍ 15 .
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്​ www.bsf.nic.in എന്ന വെബ്‌സൈറ്റിൽ

Share: