‘പച്ചമലയാളം’ കോഴ്‌സ്: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

493
0
Share:

മലയാളം തെറ്റില്ലാതെ വായിക്കാനും എഴുതാനും പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്റെ പച്ചമലയാളം കോഴ്‌സിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സെപ്തംബര്‍ 30വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും കോഴ്‌സ് ഫീസ് 2000 രൂപയുമാണ്. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനങ്ങളിലെ ഹൈസ്‌കൂളുകളാണ് പഠനകേന്ദ്രം. നാലുമാസത്തെ കോഴ്‌സാണിത്. മറ്റ് ഭാഷ മാത്രമറിയുന്നവര്‍. ഭരണഭാഷ മാതൃഭാഷയായതിനെ തുടര്‍ന്ന് ഓഫീസ് നിര്‍വഹണത്തില്‍ പ്രയാസം നേരിടുന്നവര്‍, ഭാഷാന്യൂനപക്ഷത്തിലുള്ളവര്‍ എന്നിവരെയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. മലയാളം കമ്പ്യൂട്ടിംഗ് വ്യാപിപ്പിക്കുക, സ്മാര്‍ട്ട് ഫോണുകളിലടക്കം മലയാളത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുക തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നു. മലയാളം പഠിക്കാന്‍ താല്‍പര്യമുള്ള ഏതുപ്രായത്തിലുള്ളവര്‍ക്കും ചേരാം. അപേക്ഷ, രജിസ്‌ട്രേഷന്‍ ഫോറം എന്നിവ www.literacymissionkerala.org യില്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക്: 9961477376,9447313183.

Share: