ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

454
0
Share:

സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു, വി.എച്ച്.എസ്.ഇ. കോഴ്‌സുകളില്‍ എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ വിഭാഗത്തിലെ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരെ പരിഗണിക്കും. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മുസ്ലീങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും 80:20 അനുപാതത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. ഒരു വിദ്യാര്‍ത്ഥിക്ക് 10,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. അപേക്ഷകര്‍ക്ക് എസ്.ബി.ഐ. യുടെ ഏതെങ്കിലും ശാഖയില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടാവണം. www.minoritywelfare.kerala.gov.in വഴി അപേക്ഷിക്കാം. ജൂലൈ 31 ആണ് അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0471 2302090, 2300524.

Share: