നാഷനൽ സ്കൂൾ ഓഫ് ഡ്രാമ: അപേക്ഷ ക്ഷണിച്ചു

നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കാൻ അപേക്ഷ ക്ഷണിച്ചു .
ജൂലൈ 17ന് ആരംഭിക്കുന്ന ഡ്രമാറ്റിക് ആർട്സ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ഈ മാസം 24 ആണ് .
അഭിനയം, സംവിധാനം, ഡിസൈൻ തുടങ്ങിയവയിൽ പ്രഫഷനലുകളെ സൃഷ്ടിക്കുകയാണ് കോഴ്സിെൻറ ലക്ഷ്യം.
18നും 30നുമിടയിൽ പ്രായമുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവരാണ് അപേക്ഷിക്കേണ്ടത്. തിയറ്റർ പ്രൊഡക്ഷനിൽ പ്രവർത്തിച്ച് പരിചയം വേണം. ഹിന്ദിയും ഇംഗ്ലീഷും കൈകാര്യം ചെയ്യാൻ കഴിയണം.
26 സീറ്റാണ് ഉള്ളത്. രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടം പ്രിലിമിനറി പരീക്ഷയാണ്. പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെടുന്നവർ വർക്ഷോപ്പിൽ പങ്കെടുക്കണം.
മേയ് ഒന്നിന് ഗുവാഹതി, മൂന്ന്, നാല് കൊൽക്കത്ത, ആറ്-ഭുവനേശ്വർ, എട്ട്- ചെന്നൈ, 10-ബംഗളൂരു, 12-ഭോപ്പാൽ, 14,15,16-മുംബൈ, 18-ലഖ്നോ, 20-ചണ്ഡിഗഢ്, 21 മുതൽ 24 വരെ-ഡൽഹി എന്നിങ്ങനെയാണ് പ്രിലിമിനറി പരീക്ഷ നടക്കുക. പ്രിലിമിനറി പരീക്ഷക്കുള്ള സ്റ്റഡി മെറ്റീരിയൽ പ്രൊസ്പെക്ടസിനൊപ്പം ലഭിക്കും.
ജൂൺ 10 മുതൽ 14 വരെയാണ് വർക്ക്ഷോപ്പ്. വിദഗ്ധ കമ്മിറ്റി അപേക്ഷകരുടെ അഭിരുചിയും കഴിവും പരിശോധിക്കും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് മാസം 8000 രൂപ സ്കോളർഷിപ് ലഭിക്കും.
50 രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈനായി ഫീസ് അടച്ചശേഷം www.onlineadmission.nsd.gov.in/ admission, nsd.gov.in/delhi എന്നീ വെബ്സൈറ്റുകൾ വഴി അപേക്ഷിക്കാം. ഓഫ്ലൈനായി അപേക്ഷിക്കുന്നവർ 150 രൂപ ഡിമാൻറ് ഡ്രാഫ്റ്റ് എടുത്ത് ‘The Director, National School of Drama, New Delhi’ എന്ന വിലാസത്തിൽ അയക്കണം.