നഴ്സിങ് കോളജിൽ ജൂനിയർ ലക്ചറർ

Share:

തിരുവനന്തപുരം സർക്കാർ നഴ്സിങ് കോളജിൽ ജൂനിയർ ലക്ചറർമാരുടെ ഒഴിവിലേക്ക് വാക്ക് ഇൻ ഇൻറർവ്യു നടത്തുന്നു.

പ്രതിമാസം 32,000 രൂപ സ്റ്റൈപ്പൻറ് ലഭിക്കും.

സർക്കാർ/ സ്വകാര്യ/ സ്വാശ്രയ നഴ്സിങ് കോളജുകളിൽ നിന്ന് എം.എസ്‌സി നഴ്സിങ് പാസായവരും കെഎൻഎംസി രജിസ്ട്രേഷൻ ഉള്ളവരുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

ബയോഡാറ്റയും യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി നവംബർ മൂന്ന് രാവിലെ 10.30ന് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം.

ഫോൺ: 0471-2528601, 2528603.

Share: