തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്

Share:

തിരുഃ കേരള സർക്കാരിൻറെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്സ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ഒക്ടോബർ അവസാന വാരം ആരംഭിക്കുന്ന ഡാറ്റാ എൻട്രി & ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം) കോഴ്‌സിന് എസ്.എസ്.എൽ.സി. പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

എസ്.സി./ എസ്.ടി./ ഒ.ഇ.സി./ ഒ.ബി.സി.(എച്ച്) വിദ്യാർഥികൾക്ക് ഇ-ഗ്രാൻറ് സ് മുഖേന ഫീസിളവ് ആനുകൂല്യം ലഭിക്കും.

ഒക്ടോബർ 27 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം.

വിവരങ്ങൾക്ക്: 0471-2560333, 9995005055.

Share: