തുല്യതാ സന്നദ്ധ അധ്യാപക പാനല്‍

മലപ്പുറം : സാക്ഷരതാ മിഷന്‍ ഹയര്‍ സെക്കൻഡറി തുല്യതാ കോഴ്സിൻറെ സമ്പര്‍ക്ക പഠന കേന്ദ്രങ്ങളിലേക്കുള്ള സന്നദ്ധ അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നു.
സര്‍വ്വീസില്‍ നിന്നും വിരമിച്ച അധ്യാപകര്‍ക്കും പുതിയതായി അധ്യാപന യോഗ്യത നേടിയ വര്‍ക്കും
മുന്‍ഗണന ലഭിക്കും. അതത് വിഷയത്തില്‍ ബിരുദാനന്തര ബിരുദവും സെറ്റും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
വെള്ള പേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ നവംബര്‍ 10ന് മുന്‍പ് ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം, 676505 എന്ന വിലാസത്തില്‍ ലഭിക്കണം.
ഫോണ്‍- 0482 2734670




