ഡി.എല്‍.എഡ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു

186
0
Share:

മലപ്പുറം:  ജില്ലയിലെ ഗവണ്‍മെന്റ് എയ്ഡഡ്, സ്വാശ്രയം (മെറിറ്റ്) മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിലേക്ക് 2021-23 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (D.EL.ED) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ്/എയ്ഡഡ് മേഖലയിലേക്കും സ്വാശയം, മെറിറ്റ് സീറ്റുകളിലേക്കും പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. നവംബര്‍ 23 വരെ പൂരിപ്പിച്ച അപേക്ഷ തപാല്‍ മാര്‍ഗമോ നേരിട്ടോ മലപ്പുറം വിദ്യാഭ്യാസ ഉപഡയ റക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയുടെ മാതൃകകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.education.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഫോണ്‍ 04832734888.

കോട്ടയം : സർക്കാർ, എയ്ഡഡ്, സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിൽ ഡിപ്ലോമ ഇൻ എലമെൻ്ററി എഡ്യൂക്കേഷൻ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു . അപേക്ഷാ ഫോറത്തിൻ്റെ മാതൃകയും കൂടുതൽ വിവരങ്ങളും www.education.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും . നവംമ്പർ 23 വൈകുന്നേരം അഞ്ചിനകം അപേക്ഷ നേരിട്ടോ തപാലിലോ കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നൽകണം

പത്തനംതിട്ട : 2021-23 അധ്യന വര്‍ഷത്തെ സര്‍ക്കാര്‍/ എയ്ഡഡ് മേഖലകളിലായി അധ്യാപക പരിശീലനകേന്ദ്രങ്ങളിലേക്കുള്ള ഡി.എല്‍.എഡ് കോഴ്സിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. www.education.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് തപാല്‍മാര്‍ഗമോ നേരിട്ടോ ഈ മാസം 23ന് 5 നകം പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ തിരുവല്ലയിലെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. തപാല്‍ മാര്‍ഗമോ നേരിട്ടോ അല്ലാതെയോ ഉള്ള അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷകന്റെ പേര്, വിലാസം, പിന്‍കോഡ്, മൊബൈല്‍ നമ്പര്‍ എന്നിവയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണെന്ന് തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ് ബീനാറാണി അറിയിച്ചു. ഫോണ്‍-0469-2600181

Share: