ടോംസ് 

Share:

ചിന്തിപ്പിക്കുകയും ചെയ്ത ടോംസിന് 85 .
കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ മലയാളികളുടെ സാമൂഹിക, സാംസ്കാരിക,
രാഷ്ട്രീയ ജീവിതത്തിന്റെ ഒരുപരിച്ഛേദമാണ് ബോബനുമോളിയും.
അതിലെ പഞ്ചായത്ത് പ്രസിഡന്റും കോണ്ട്രാക്ടറും രാഷ്ട്രീയനേതാവും വേലയില്ലാ വക്കീലുമൊക്കെ ജീവിക്കുന്ന കഥാപാത്രങ്ങളാണ്.
തകഴി കുട്ടനാടിന്റെ കഥകള് എഴുതി;ടോംസ് ആകട്ടെ കുട്ടനാട്ടുകാരുടെ കാര്ട്ടൂണുകള് വരച്ചു.
എന്റെ കഥാപാത്രങ്ങളെക്കുറിച്ച് പലരുംപറയുമ്പോഴാണ് ‘വരജീവിത’ത്തിലേക്ക് ഞാന് തിരിഞ്ഞുനോക്കുന്നത്.
എത്രയെത്ര പതിറ്റാണ്ടുകള്, എത്രയെത്രസംഭവങ്ങള്, എത്രയെത്ര കഥാപാത്രങ്ങള്… ഞാന്തന്നെ വിസ്മയിക്കും”, ടോംസ് പറയുന്നു.

ചങ്ങനാശ്ശേരിക്കടുത്ത് കുട്ടനാടിന്റെ പച്ചത്തുരുത്തായ വെളിയനാട്ട് ജനിച്ച ടോംസ് എന്ന അത്തിക്കളംവാടയ്ക്കല് തോപ്പില് വി.ടി. തോമസ് ബ്രിട്ടീഷ് സൈന്യത്തില് സേവനം ചെയ്തയാളാണ്. നാട്ടില്മടങ്ങിയെത്തിയപ്പോള്, ജ്യേഷ്ഠനായ കാര്ട്ടൂണിസ്റ്റ് പീറ്റര് തോമസിനെ മാതൃകയാക്കിയാണ് വരയിലേക്ക്തിരിഞ്ഞത്. അദ്ദേഹം കാര്ട്ടൂണിസ്റ്റ് ശങ്കറിന്റെ ശങ്കേഴ്സ് വീക്കിലിയില് ഏഴുവര്ഷം വരച്ച ആളാണ്.ഇപ്പോള് തറവാട്ടില് എഴുത്തും വായനയുമായി കഴിയുന്നു.
ടോംസ് കാര്ട്ടൂണുകള് വരച്ചുതുടങ്ങിയിട്ട് 56 വര്ഷമായി. വിദ്യാര്ഥിയായിരിക്കുമ്പോള് തന്നെ വരയോട്താത്പര്യം തുടങ്ങി. 30-ാം വയസ്സിലാണ് ബോബനെയും മോളിയെയും കണ്ടുമുട്ടുന്നത്. അവര്അയല്പക്കത്തെ കുട്ടികളായിരുന്നു. അവരെ കഥാപാത്രങ്ങളാക്കി രചിച്ച കോമിക്കുകള് മലയാളിഉള്ളിടത്തെല്ലാം ചെന്നെത്തി.
കോട്ടയത്ത് ‘ദീപിക’യില് വരച്ചുകൊണ്ടായിരുന്നു ടോംസിന്റെ തുടക്കം. പിന്നെ ജീവിതത്തിന്റെനല്ലൊരുഭാഗവും മലയാള മനോരമയില് സ്റ്റാഫ് കാര്ട്ടൂണിസ്റ്റായി സേവനം ചെയ്തു. ഓഫീസില്നിന്ന്ഒഴിവുകിട്ടുമ്പോഴൊക്കെ ടോംസ് കോട്ടയം റെയില്വേ സ്റ്റേഷന്റെ പ്ലാറ്റ് ഫോമില് പോയിരിക്കും. ട്രെയിനില്വന്നിറങ്ങുന്നവരും മലബാറിലേക്കും മറ്റും കയറിപ്പോകാന് ഇരിക്കുന്നവരും അവരുടെ തനി നാടന്സംഭാഷണങ്ങളും മനസ്സുകൊണ്ട് ഒപ്പിയെടുക്കും. ”റെയില്വേ സ്റ്റേഷനുകള് ജനജീവിതത്തിന്റെ ഒരുനേര്പ്പതിപ്പാണല്ലോ. അവിടെ തുടിക്കുന്ന ജീവിതമാണ് എന്റെ കഥാപാത്രങ്ങളായി വീണ്ടും ജനിക്കുന്നത്”,ടോംസ് തന്റെ സര്ഗവിദ്യ പറഞ്ഞു.

Share:

Leave a reply