ടെക്നിക്കല്‍ അസിസ്റ്റൻറ് ഒഴിവുകൾ

പത്തനംതിട്ട : സാമൂഹ്യനീതി വകുപ്പിൻറെ അടൂര്‍, തിരുവല്ല റവന്യൂ ഡിവിഷന് ഓഫീസുകളില്‍ ടെക്നിക്കല്‍ അസിസ്റ്റൻറ്മാരെ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം (എംഎസ്ഡബ്ല്യു), മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിംഗ്, വേര്‍ഡ് പ്രോസസിംഗില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സ്.
അഭിമുഖം സെപ്തംബര്‍ 10 രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍.
പ്രായപരിധി 35 വയസ്. മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
ഉദ്യോഗാര്‍ഥികള്‍ നിശ്ചിത യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം അന്നേ ദിവസം രാവിലെ 09.30 ന് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യണം.
വിവരങ്ങള്‍ക്ക് ജില്ല സാമൂഹ്യനീതി ഓഫീസില്‍ നേരിട്ടോ 0468 2325168 എന്ന നമ്പറിലോ ബന്ധപ്പെടണം.





