ജൂനിയർ റസിഡൻറ് ഒഴിവ്

Share:

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ഡെൻറ്സ്ട്രി (OMFS) വിഭാഗത്തിൽ ജൂനിയർ റസിഡൻറ് തസ്തികയിലെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.

ബിഡിഎസ് / എംഡിഎസ് (OMFS) യോഗ്യതയും യുജി / പിജി കേരള ഡെൻറ്ൽ കൗൺസിൽ (Permanent) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇൻറ്ർവ്യൂവിൽ പങ്കെടുക്കാം.
ഓറൽ ആൻറ് മാക്സിലോഫേഷ്യഷൽ സർജറിയിൽ പിജി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന.

താല്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത അസൽ സർട്ടിഫിക്കറ്റുകൾ, (എസ്എസ്എൽസി, യുജി / പിജി മാർക്ക് ലിസ്റ്റ് ഉൾപ്പെടെ), പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഡിസംബർ 21 ന് രാവിലെ 10.45 മണിക്ക് വാക്ക് ഇൻ ഇൻറ്ർവ്യൂവിൽ പങ്കെടുക്കണം.

Share: