ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിൻറെ നിയന്ത്രണത്തിൽ ബാലരാമപുരം തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഇൻ ടെയിലറിംഗ് തസ്തികയിലേക്ക് 2026-27 അധ്യയന വർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 18 രാവിലെ 10ന് സ്ഥാപന മേധാവി (പ്രിൻസിപ്പാൽ), സർക്കാർ വനിതാ പോളിടെക്നിക് കോളേജ്, തിരുവനന്തപുരം മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.
വിശദവിവരങ്ങൾക്ക്: 0471 2491682. ഇമെയിൽ: wptctvm@yahoo.co.in






