കാലാവസ്ഥാ പഠന വകുപ്പില്‍ സയന്റിഫിക് അസിസ്റ്റന്റ് : 1102 ഒഴിവുകൾ
മെറ്ററോളജിക്കൽ ഡിപ്പാര്‍ട്ട്മെന്റിലെ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പൊതുപരീക്ഷക്ക് സ്റ്റാഫ് സെലക്ഷ൯ കമ്മീഷ൯ അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് ബി, നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്ഥികയാണിത്.
ആകെ 1102 ഒഴിവുകളാണുള്ളത്.
യോഗ്യത: 60% മാര്‍ക്ക്/ തത്തുല്യ ഗ്രേഡോടെ സയന്‍സ് ബിരുദം. (ഫിസിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം)/കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷ൯സ് ബിരുദം/ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷ൯ എന്‍ജിനീയറിങ്ങ് ഡിപ്ലോമ. അപേക്ഷകര്‍ പ്ലസ്ടു തലത്തിൽ ഫിസിക്സ് മാത്തമാറ്റിക്സ് എന്നീ വിഷയങ്ങള്‍ പഠിച്ചിരിക്കണം.
പ്രായം: 4.8.2017 ന് 30 വയസ്സിൽ കൂടരുത്.
ശമ്പളം: 9300 – 34800 രൂപ., 4200 ഗ്രേഡ് പേ.
അപേക്ഷിക്കേണ്ട വെബ്സൈറ്റ്: www.ssconline.nic.in
അവസാന തീയതി: ഓഗസ്റ്റ് 4