കായികപ്രതിഭകൾക്ക് സ്‌കോളര്‍ഷിപ്പ്

670
0
Share:

സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അക്കാഡമിക് വിഭാഗമായ നേതാജി സുഭാഷ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് കായികപ്രതിഭകൾക്ക് ദേശീയതലത്തിലും സംസ്ഥാനതലത്തിലും നിരവധി സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിവരുന്നു.

പ്രധാന സ്‌കോളര്‍ഷിപ്പുകള്‍ :-

1. ദേശീയതല സ്‌കോളര്‍ഷിപ്പുകള്‍
2. സംസ്ഥാനതല സ്‌കോളര്‍ഷിപ്പുകള്‍
3. കോളേജ് / സര്‍വ്വകലാശാലാതല സ്‌കോളര്‍ഷിപ്പുകള്‍
4. വനിതകള്‍ക്കുള്ള പ്രത്യേക സ്‌കോളര്‍ഷിപ്പുകള്‍

അംഗീകൃത മത്സരങ്ങളില്‍ ദേശീയ, സംസ്ഥാന, അന്തര്‍ സര്‍വകലാശാല മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. മറ്റു ജോലികളില്‍ നിന്ന് സ്ഥിരവരുമാനം ഉണ്ടായിരിക്കുവാന്‍ പാടില്ല.

അപേക്ഷകള്‍ പഠിക്കുന്ന സ്ഥാപന മേധാവികള്‍ മുഖേനയാണ് അയയ്‌ക്കേണ്ടത്. ദേശീയതല സ്‌കോളര്‍ഷിപ്പിന് അംഗീകൃത സ്‌കൂളിലോ, കോളേജിലോ പഠിക്കുന്നവരാകണം.

18വയസ്സ് തികയാന്‍ പാടില്ല. സംസ്ഥാനതല സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ അംഗീകൃത സ്‌കൂളിലോ, കോളേജിലോ പഠിക്കുന്നവരായിരിക്കണം.

കോളേജുതല സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍ക്ക് പ്രതിവര്‍ഷം 10200 രൂപ ലഭിക്കും. ബിരുദത്തിനോ അതിനുമുകളിലുള്ള പഠനത്തിനോ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്നവരാകണം. ഒരു വര്‍ഷം 50 പ്രത്യേക സ്‌കോളര്‍ഷിപ്പുകള്‍ വനിതാ കായികതാരങ്ങള്‍ക്ക് നല്‍കും.

ഒരു വര്‍ഷം 18000 രൂപയായിരിക്കും സ്‌കോളര്‍ഷിപ്പ് തുക. എം.ഫിലിനും, പി.എച്ച്.ഡിക്കും, ഗവേഷണം ചെയ്യുന്ന വനിതകള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കും. 10000 രൂപ പ്രതിവര്‍ഷം ലഭിക്കും.

അപേക്ഷകള്‍ അയയ്‌ക്കേണ്ട വിലാസം:
The Executive Director,Sports Authority of india
Netaji Subash National Institute of sports,
Patiala – 147001

വിശദവിവരങ്ങള്‍ക്ക് www.nsnis.org കാണുക.കായികരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്ന സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,
സെക്രട്ടറി, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം.

Share: