കരസേനയില്‍ എന്‍.സി.സി സ്പെഷല്‍ എന്‍ട്രി അവസരം

542
0
Share:

കരസേനയില്‍ എന്‍.സി.സി സ്പെഷല്‍ എന്‍ട്രി വഴി ഷോര്‍ട്ട് സര്‍വിസ് കമീഷന് അവസരം. പുരുഷന്മാര്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും അപേക്ഷിക്കാം. എന്‍.സി.സി ‘സി’ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ് അവസരം. 55 ഒഴിവുകളുണ്ട്.
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാല ബിരുദം. എന്‍.സി.സി ‘സി’ സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ കുറഞ്ഞത് ‘ബി’ ഗ്രേഡ് എങ്കിലും നേടിയിരിക്കണം.
തെരഞ്ഞെടുപ്പ് അഭിമുഖത്തിന്‍െറ അടിസ്ഥാനത്തിലായിരിക്കും.
അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ‘Officers Entry Apply’ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്ത് ലോഗിന്‍ ചെയ്ത ശേഷം ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 18. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് ഭാവിയിലെ ഉപയോഗത്തിനായി സൂക്ഷിക്കേണ്ടതാണ്. മറ്റൊരു കോപ്പി ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എന്‍.സി.സി സര്‍ട്ടിഫിക്കറ്റ് ലഭിച്ച യൂനിറ്റിലേക്ക് അയക്കണം.
അവസാന തീയതി ആഗസ്റ്റ് 22. വിശദ വിവരം വെബ്സൈറ്റില്‍ ലഭിക്കും.

Share: