എം.ഡി.എസ് പ്രവേശനം: രണ്ടാം ഘട്ട അലോട്ട്മെൻറ്
2017 ലെ ബിരുദാനന്തര ബിരുദ ഡെൻറൽ (എം.ഡി.എസ്) കോഴ്സിലേക്ക് സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജിലെയും കൽപിത സർവകലാശാലയിലെയും സർക്കാർ, മാനേജ്മെൻറ് , എൻ.ആർ.െഎ, ഒാൾ ഇന്ത്യ ക്വാട്ടയിൽനിന്ന് തിരികെ ലഭിച്ച സീറ്റുകൾ എന്നിവ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെൻറ് നടപടിക്രമങ്ങൾ 15ന് ആരംഭിച്ചു. അലോട്ട്മെൻറിന് പരിഗണിക്കുന്നതിലേക്കായി നിലവിലുള്ള ഒാപ്ഷനുകൾ നിലനിർത്താൻ ഒാൺലൈൻ ഒാപ്ഷൻ കൺഫർമേഷൻ നിർബന്ധമായും ചെയ്യണം.
സ്വാശ്രയ മെഡിക്കൽ കോളജുകളിലെ കമ്യൂണിറ്റി േക്വാട്ടയിൽ അപേക്ഷിക്കാൻ യോഗ്യരായവർ ഒാപ്ഷൻ വെബ്സൈറ്റിൽ (www.cee.kerala.gov.in) ആ വിവരം രേഖപ്പെടുത്തി പ്രസ്തുത കോഴ്സുകളിലേക്കുള്ള ഒാപ്ഷനുകൾ സമർപ്പിക്കണം. സ്വാശ്രയ കോളജുകളിലെയും കൽപിത സർവകലാശാലയിലെയും കമ്യൂണിറ്റി ക്വാട്ട/എൻ.ആർ.െഎ േക്വാട്ട അപേക്ഷകർ കമ്യൂണിറ്റി/എൻ.ആർ.െഎ തെളിയിക്കുന്നതിനുള്ള രേഖകൾ ബന്ധപ്പെട്ട അധികാരികളിൽനിന്ന് വാങ്ങി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം.
സ്വാശ്രയ കോളജുകളിലെയും കൽപിത സർവകലാശാലയിലെയും എൻ.ആർ. െഎ/കമ്യൂണിറ്റി േക്വാട്ട സീറ്റുകളിലേക്ക് അലോട്ട്മെൻറ് ലഭിക്കുന്നവരുടെ എൻ.ആർ.െഎ/കമ്യൂണിറ്റി േക്വാട്ട യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും സൂക്ഷമ പരിശോധന 22ന് തിരുവനന്തപുരത്ത് നടക്കുന്ന കൗൺസലിങ്ങിൽ നടത്തും. സർട്ടിഫിക്കറ്റ് പരിേശാധനവേളയിൽ അപേക്ഷകർ നേരിട്ട് ഹാജരാകണം. സ്ഥലവും സമയവും പിന്നീട് അറിയിക്കും. എൻ.ആർ.െഎ സീറ്റുകളിലേക്കുള്ള പ്രവേശനം 22ലെ സർക്കാർ ഉത്തരവ് നമ്പർ GO (MS)NO.193/2013/H&FWDയും അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി ആൻഡ് ഫീ റെഗുലേറ്ററി കമ്മിറ്റി പുറപ്പെടുവിക്കുന്ന നിർദേശങ്ങളും പാലിച്ചായിരിക്കും.
നീറ്റ് എം.ഡി.എസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും പ്രവേശന പരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് മെരിറ്റ് ലിസ്റ്റിൽ ഉൾപ്പെടാത്തതുമായവർക്ക് മേൽ വെബ്സൈറ്റിലൂടെ ഒാൺലൈനായി രജിസ്റ്റർ ചെയ്തശേഷം ഒാപ്ഷനുകൾ സമർപ്പിച്ച് അേലാട്ട്മെൻറ് പ്രക്രിയയിൽ പെങ്കടുക്കാം. അപ്രകാരം രജിസ്റ്റർ ചെയ്തവർക്ക് അലോട്ട്മെൻറ് ലഭിക്കുന്നപക്ഷം അവരുടെ നേറ്റിവിറ്റിയും മറ്റ് യോഗ്യതകളും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ 22ന് നടക്കുന്ന സർട്ടിഫിക്കറ്റ് പരിശോധനസമയത്ത് നേരിട്ട് ഹാജരാക്കണം.
ലഭ്യമായ സീറ്റുകളുടെ വിവരങ്ങൾ ചില കോളജുകൾ ഇതുവരെ സർക്കാറിലേക്ക് സമർപ്പിച്ചിട്ടില്ല. സീറ്റുകളുടെ വിവരങ്ങൾ ലഭ്യമാകുന്നമുറക്ക് പോർട്ടലിൽ ഇവ ഉൾപ്പെടുത്തുന്നതാണ്. അവസരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ എല്ലാ അപേക്ഷകരും പോർട്ടൽ ഇടക്കിടക്ക് പരിശോധിക്കുകയും ആവശ്യമായ ഒാപ്ഷനുകൾ നൽേകണ്ടതുമാണ്. കോളജുകൾ, കോഴ്സുകൾ, ഫീസ്, മറ്റ് വിശദവിവരങ്ങൾ എന്നിവ www.cee–kerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാക്കുന്നതാണ്.