ഇന്ത്യന്‍ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് 19,952 പേരെ നിയമിക്കുന്നു
സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് 19,952 ഉദ്യോഗസ്ഥരെ പുതിയതായി നിയമിക്കുന്നു. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ മൂന്ന് അപകടങ്ങളാണ് ഉണ്ടായത്. അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് അടിയന്തരമായി റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന നിയമന നടപടികള്‍ ആരംഭിച്ചത്.
പത്താം ക്ലാസ് യോഗ്യയുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായം: 18 – നും 25 വയസിനുമിടയില്‍ .
ശമ്പളം: 5,200 – 20,200 രൂപയ്ക്കു പുറമെ ഗ്രേഡ് പേയായി 2000 രൂപ ലഭിക്കും. ഒഴിവുകൾ താഴെക്കാണും രീതിയിൽ :
ജനറൽ – 8901
പട്ടിക ജാതി – 3317
പട്ടിക വർഗ്ഗം – 3363
ഒ ബി സി – 4371
എഴുത്തു പരീക്ഷയുടെയും മെഡിക്കല്‍, കായിക ക്ഷമതാ പരിശോധനയുടെയും അടിസ്ഥാനത്തിലാകും നിയമനം.
അപേക്ഷ ലഭിക്കേണ്ട അവസാനതീയതി : ഒക്ടോബർ 14 ,2017
കൂടുതൽ വിവരങ്ങൾക്ക്: www.indianrailways.gov.in