ആര്‍മി റിക്രൂട്ട്മെന്‍റ് റാലി

698
0
Share:

തിരുവനന്തപുരം ആര്‍മി റിക്രൂട്ട്മെന്‍റ് ഓഫിസ് ഡിസംബര്‍ 10 മുതല്‍ 15വരെ നടത്തുന്ന റിക്രൂട്ട്മെന്‍റ് റാലിക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. തിരുവനന്തപുരം, എറണാകുളം,കൊല്ലം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, ജില്ലയിലുള്ളവര്‍ക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ ടെക്നിക്കല്‍, സോള്‍ജിയര്‍ ട്രേഡ്സ്മാന്‍, സോള്‍ജിയര്‍ ക്ളര്‍ക്ക്, സോള്‍ജിയര്‍ സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍, സോള്‍ജിയര്‍ നഴ്സിങ് അസിസ്റ്റന്‍റ് വിഭാഗത്തിലേക്കാണ് തെരഞ്ഞെടുപ്പ്.
യോഗ്യത: സോള്‍ജിയര്‍ (ജനറല്‍ ഡ്യൂട്ടി)45 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി/ ഓരോ വിഷയത്തിനും 33 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. സോള്‍ജിയര്‍ (ടെക്നിക്കല്‍)45 ശതമാനം മാര്‍ക്കോടെ 12ാം ക്ളാസ്/ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ളീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. എല്ലാ വിഷയങ്ങള്‍ക്കും 40 ശതമാനം മാര്‍ക്ക് വേണം. സോള്‍ജിയര്‍ ക്ളര്‍ക്ക്/ സ്റ്റോര്‍കീപ്പര്‍ 50 ശതമാനം മാര്‍ക്കോടെ 12ാം ക്ളാസ്. സോള്‍ജിയര്‍ ട്രേഡ്സ്മാന്‍ പത്താം ക്ളാസ്/ ഐ.ടി.ഐ സോള്‍ജിയര്‍ നഴ്സിങ് അസിസ്റ്റന്‍റ്ഫിസിക്സ്/ കെമിസ്ട്രി/ ബയോളജി/ ഇംഗ്ളീഷ് വിഷയമായി പഠിച്ച് 50 ശതമാനം മാര്‍ക്കോടെ 12ാം ക്ളാസ്. ശാരീരികക്ഷമത: നീളം സോള്‍ജിയര്‍(ജനറല്‍ ഡ്യൂട്ടി),ട്രേഡ്സ്മാന്‍^166 സെ.മി, സോള്‍ജിയര്‍ നഴ്സിങ് അസിസ്റ്റന്‍റ്, ടെക്നിക്കല്‍ 165 സെ.മി, ക്ളര്‍ക്ക്, സ്റ്റോര്‍കീപ്പര്‍ 162 സെ.മീ, നെഞ്ചളവ് 77 സെ.മീ, തൂക്കം 50 കിലോഗ്രാം.
മതിയായ യോഗ്യതയുള്ളവര്‍ക്ക് www.joinindianarmy.nic.in വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി നവംബര്‍ 24. റാലിക്ക് പങ്കെടുക്കുമ്പോള്‍ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിറ്റ് കാര്‍ഡ്, ഓണ്‍ലൈന്‍ അപേക്ഷാ പകര്‍പ്പ് ഫോട്ടോ പതിച്ച് ഗസറ്റഡ് ഓഫിസര്‍ ഒപ്പുവെച്ചത്, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ രണ്ടു കോപ്പിയും ഒറിജിനല്‍ എന്നിവകൊണ്ട് വരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.joinindianarmy.nic.in

Share: