അസി. പ്രൊഫസർ ഒഴിവ്

Share:

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ അസിസ്റ്റൻറ് പ്രൊഫസർ (ന്യൂറോ സർജറി) തസ്തികയിൽ ഇ.ടി.ബി (ഈഴവ, തിയ്യ, ബില്ലവ), വിശ്വകർമ്മ വിഭാഗങ്ങൾക്ക് സംവരണം ചെയ്ത രണ്ട് താത്കാലിക ഒഴിവുകളുണ്ട്. ഈ വിഭാഗം ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെയും ഓപ്പൺ വിഭാഗത്തിലെയും ഉദ്യോഗാർഥികളെ സംവരണക്രമത്തിൻറെ അടിസ്ഥാനത്തിൽ പരിഗണിക്കും.

പ്രായപരിധി: 22-45 വയസ്

ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 30നകം ബന്ധപ്പെട്ട എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽനിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

Share: