അപ്രൻറിസ് നഴ്‌സ്, പാരാ മെഡിക്കല്‍ അപ്രൻറിസ് ഒഴിവ്

Share:

തൃശ്ശൂര്‍ ജില്ലയിലെ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ഒഴിവുള്ള 46 അപ്രൻറിസ് നഴ്‌സ്, ഒരു പാരാമെഡിക്കല്‍ അപ്രൻറിസ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബി.എസ്.സി. നഴ്‌സിങ് / ജനറല്‍ നഴ്‌സിങ് പാസ്സായ ഉദ്യോഗാത്ഥികള്‍ക്കാണ് അപ്രൻറിസ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കാവുന്നത്. ബി.എസ്.സി. നഴ്‌സിങ് യോഗ്യതയുള്ള മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും പരിഗണിച്ച ശേഷമേ ജനറല്‍ നഴ്‌സിങ് യോഗ്യതയുള്ളവരെ പരിഗണക്കുകയുള്ളൂ.

പാരാമെഡിക്കല്‍ അപ്രൻറിസ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ അംഗീകരിച്ച മെഡിക്കല്‍ കോഴ്‌സ് പാസ്സായിരിക്കണം. 21 നും 35 നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

രണ്ട് വര്‍ഷമാണ് പരിശീലന കാലാവധി. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, തൃശ്ശൂര്‍ – 680 003 എന്ന വിലാസത്തില്‍ ഫെബ്രുവരി 25 ന് വൈകീട്ട് അഞ്ചിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2360381

Share: