അധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

ആലപ്പുഴ : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെൻററില്‍ വിവിധ മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിന് സമാന മേഖലയില്‍ വിദഗ്ധരായ അധ്യാപകരുടെ പാനല്‍ തയ്യാറാക്കുന്നു.

എസ്.എസ്.എല്‍.സി/പ്ലസ് ടു, ഡിഗ്രി തലങ്ങളില്‍ പി.എസ്.സി/യു.പി.എസ്.സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനാണ് പാനല്‍ തയ്യാറാക്കുന്നത്.

ഇംഗ്ലീഷ്, കണക്ക്, മലയാളം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും വിവിധ പരീക്ഷാ പരിശീലന കേന്ദ്രങ്ങളില്‍ അധ്യാപന പരിചയമുള്ളവരും പ്രായം 50 കവിയാത്തവരും ബിരുദാനന്തര ബിരുദമുളളവരുമായ അധ്യാപകര്‍ക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഫെബ്രുവരി 17 ന് മുമ്പായി പ്രിന്‍സിപ്പല്‍, ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെൻറര്‍, സബ് ജയില്‍ റോഡ്, ബൈ ലൈന്‍, ആലുവ- 683101 എന്ന വിലാസത്തില്‍ അപേക്ഷിക്കുക. ഫോണ്‍: 0484-2623304.

Share: