അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എൻ.എം.സി.എൻ പ്രോജക്ടിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് തസ്തികയിൽ കരാർ നിയമനം നടത്തും.
യോഗ്യത: ബി.എ അല്ലെങ്കിൽ ബി.എസ്‌സി . ടെലിമെഡിസിൻ മേഖലയിൽ പ്രവൃത്തി പരിചയം അഭികാമ്യം.
പ്രതിമാസ വേതനം: 30,000 രൂപ
ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെപ് . 27ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിൻറെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.




