യോഗ ട്രെയിനർ നിയമനം

എറണാകുളം ഗവൺമെൻറ് മഹിളാ മന്ദിരത്തിൽ യോഗ ട്രെയിനറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 വയസ്സിൽ താഴെ പ്രായമുള്ള യോഗ്യതയുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷ ,യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ കോപ്പികൾ സഹിതം ജൂലൈ 20 ന് വൈകിട്ട് 5ന് മുൻപായി ഗവ. മഹിളാ മന്ദിരം, പൂണിത്തറ പി. ഒ ചമ്പക്കര പിൻ -682038 എന്ന വിലാസത്തിൽ എത്തിക്കേണ്ടതാണ്.
ഫോൺ : 0484-2303664, 9895435437, 8590597525