യോഗ പരിശീലകനെ ആവശ്യമുണ്ട്
എറണാകുളം : ഐക്കരനാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വയോജനങ്ങൾക്കുള്ള യോഗ പരിശീലനം എന്ന പദ്ധതിയിലേക്ക് നിശ്ചിത യോഗ്യതയുള്ള യോഗപരിശീലകൻ / യോഗ പരിശീലകയെ ആവശ്യമുണ്ട്.
അംഗീകൃത സർവ്വകലാശാലകളിൽ നിന്നും ബി എൻ വൈ എസ് ബിരുദം, എം എസ് സി യോഗ), എം ഫിൽ (യോഗ അംഗീകൃത സർവകലാശാലകളിൽ നിന്നും ഒരു വർഷത്തിൽ കുറയാതെ കാലാവധിയുള്ള പിജി ഡിപ്ലോമ ഇൻ യോഗ, പഠന സർട്ടിഫിക്കറ്റ് ഇൻ യോഗ ഫിറ്റ്നസ് ആൻഡ് സ്പോർട്സ് , സർക്കാർ അംഗീകാരമുള്ള സിലബസ് ഉൾപ്പെടുത്തി സ്റ്റേറ്റ് റിസോഴ്സ് സെന്റർ നടത്തുന്ന ഒരു വർഷത്തിൽ കുറയാതെയുള്ള ഡിപ്ലോമ ഇൻ ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് ഡി വൈ ടി എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അടങ്ങുന്ന അപേക്ഷ ഒക്ടോബർ 16നകം മെഡിക്കൽ ഓഫീസർ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി ഐക്കരനാട്, കടയിരിപ്പ് പി ഒ, പിൻ 682311 എറണാകുളം എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2764095 എന്ന നമ്പറിൽ ഓഫീസ് സമയത്ത് (രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ)ബന്ധപ്പെടേണ്ടതാണ്.