യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍. സി. കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം.
യോഗ ദര്‍ശനത്തിലും യോഗാസന പ്രാണായാമത്തിലുമാണ് പരിശീലനം. ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തുന്നത്.
വിശദാംശങ്ങള്‍ www.src.kerala.gov.in, www.srccc.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15. ഫോണ്‍: 0471 2325101, 2325102.
ജില്ലയിലെ പഠന കേന്ദ്രങ്ങള്‍ കോഴിക്കോട് – 9447276815, വടകര – 9846807054.