യോഗ പരിശീലകരെ ആവശ്യമുണ്ട്

Share:

എറണാകുളം: ഐക്കരനാട് ഗ്രാമ പഞ്ചായത്ത് 2024-2025 വാര്‍ഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വയോജനങ്ങള്‍ക്കുള്ള യോഗ പരിശീലനം പദ്ധതിയിലേക്ക് നിശ്ചിത യോഗ്യതയുള്ള യോഗ പരിശീലകരെ ആവശ്യമുണ്ട്.

യോഗ്യത : അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബി.എന്‍.വൈ.എസ് ബിരുദം. എം എസ് സി (യോഗ), എം ഫില്‍ (യോഗ ), അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഒരു വര്‍ഷത്തില്‍ കുറയാതെ പഠന കാലാവധിയുള്ള പി ജി ഡിപ്ലോമ ഇന്‍ യോഗ, സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ഫിറ്റ്‌നസ് ആന്‍ഡ് സ്‌പോര്‍ട്‌സ്, സര്‍ക്കാര്‍ അംഗീകൃത സിലബസ് ഉള്‍പെടുത്തി സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ നടത്തുന്ന ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള ഡിപ്ലോമ ഇന്‍ യോഗ ടീച്ചേര്‍സ് ട്രെയിനിങ് കോഴ്‌സ് (ഡി വൈ ടി ) എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അടങ്ങുന്ന അപേക്ഷ ജൂലൈ 15നകം മെഡിക്കല്‍ ഓഫീസര്‍ ,ഗവമെൻറ് ആയുര്‍വേദ ഡിസ്പെന്‍സറി, ഐക്കരനാട്, കടയിരുപ്പ് പി.ഒ-682311 , എറണാകുളം വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2764095 നമ്പറില്‍ ഓഫീസ് സമയം (രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ ) ബന്ധപ്പെടാം.

Share: