യോഗ ടീച്ചര്‍ ട്രെയിനിംഗില്‍ ഡിപ്ലോമ
കൊല്ലം: എസ് ആര്.സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: പ്ലസ്ടു /തത്തുല്യം.
അപേക്ഷകര്‍ 18 വയസ്സ് പൂര്‍ത്തിയായിരിക്കണം: ഉയര്‍ന്ന പ്രായപരിധിയില്ല.
എസ്.ആര്.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലാമ പ്രോഗ്രാമിൻറെ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന് എടുക്കാം. https://app.srccc.in/register ലിങ്കിലൂടെ ജൂണ്‍ 30 വരെ അപേക്ഷിക്കാം.
വിവരങ്ങള്‍ക്ക് -ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെൻറര്‍. നന്ദാവനം. വികാസ്ഭവന്‍ പി. ഒ. തിരുവനന്തപുരം 33, www.srccc.in
ഫോണ്‍ : 04712325101, 8281114464.
ജില്ലയിലെ പഠനകേന്ദ്രം :
യോഗ അസോസിയേഷന് ഓഫ് കേരള, കടപ്പാക്കട, കൊല്ലം.ഫോണ്‍: 8547052494.